Flash News

Nattu Media

ചെറുവാടിക്കടവ് മാടിൽ വീണ്ടും സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ കുഴിയെടുപ്പ്

മാട് നശിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്ന് പുഴ സംരക്ഷണ സമിതി


Report: അഡ്മിൻ പാനൽ 


ചെറുവാടിക്കടവ് മാട് കൃഷി ആവശ്യത്തിനായി സ്വകാര്യ വ്യക്തി കീറി. തുടർന്ന് നാട്ടുകാരും പുഴ സംരക്ഷണ സമിതി പ്രവർത്തകരും പ്രശ്‌നം ഉണ്ടാക്കിയത് മൂലം കീറിയ ഭാഗം ജെസിബി ഉപയോഗിച്ച് നികത്തി. മുൻപ് ഓഫ്‌റോഡിനായി മാട് ഉപയോഗപ്പെടുത്തിയപ്പോൾ നാട്ടുകാരുടെ നേതൃത്വത്തിൽ മാടിന് നാശം സംഭവിക്കും എന്ന് കരുതി സ്ഥലത്ത് നിയത്രണം ഏർപ്പെടുത്തിയിരുന്നു. പ്രഭാതത്തിലും സായാഹ്നത്തിലും പ്രകൃതി ആസ്വദിക്കാനായി നിരവധി പേരാണ് ഇവിടെ എത്തുന്നത്. ഇതിന് കോട്ടം തട്ടുന്ന രൂപത്തിലായിരുന്നു നിലവിലെ പ്രവർത്തി.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)