Flash News

Nattu Media

ഫെൻസിങ് സമ്മർ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു



എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച ഫെൻസിങ് സമ്മർ കോച്ചിങ് ക്യാമ്പ് ജില്ലാ അസോസിയേഷൻ പ്രസിഡന്റ്‌ കെ. പി. യു അലി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട് ജില്ലാ ഫെൻസിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെൻസിങ് സമ്മർ കോച്ചിങ് ക്യാമ്പ് എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.  ജില്ലാ അസോസിയേഷൻ പ്രസിഡന്റ്‌ കെ. പി. യു അലി ഉദ്ഘാടനം ചെയ്തു.  സ്കൂൾ പി. ടി. എ പ്രസിഡന്റ്‌ സിദ്ധീഖ് മലബാരി അധ്യക്ഷത വഹിച്ചു.  കെ. അക്ഷയ്, ഷബീർ ചുഴലിക്കര, പി. റമീസ് അലി, കെ. അബ്ദുൽ മുജീബ് എന്നിവർ ആശംസകൾ നേർന്നു.  ജില്ലാ അസോസിയേഷൻ സെക്രട്ടറി സി. ടി ഇൽയാസ് സ്വാഗതവും പി. ഷഫീഖ് നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)