Flash News

Nattu Media

വ്യാപാരി പ്രമുഖന് വിട

✍️ ഗിരീഷ് കാരക്കുറ്റി



കൊടിയത്തൂർ
കോട്ടയുടെ നിറസാന്നിധ്യവും, വ്യാപാരി പ്രമുഖനും കാരണവരും  പ്രിയ  സഖാവുമായ  പി.വി ഇമ്പിച്ചാലിക്കയുടെ വേർപാട് ഏറെ  വേദനിപ്പിക്കുന്നു.

ജീവിതയാത്രയുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പല പല വേഷങ്ങൾ കെട്ടിയപ്പോളും പ്രതീക്ഷിച്ചതെല്ലാം നേടി യെന്ന്  പറയാൻ കഴിയില്ല. പ്രാരാബ്ദങ്ങളും പ്രയാസങ്ങളും കൂടപ്പിറപ്പുകളായി തന്നെയുണ്ടെങ്കിലും പിന്തിരിഞ്ഞോടാതെ മുന്നോട്ടുള്ള യാത്രയിൽ പല പല വേഷങ്ങളും കെട്ടി. 

കൊടിയത്തൂർ അങ്ങാടിയിലെ ഒരു കാലഘട്ടത്തിലെ വ്യവസായമായ  ബീഡി തെരപ്പു ജോലിയായിരുന്നു പല വീടുകളിലെയും പട്ടിണി മാറ്റിയതന്ന്. 
പി വി  ..കുറേക്കാലം  ബീഡി തെരപ്പുകാരന്റെ  വേഷമണിഞ്ഞു.

 നല്ല വൃത്തിയിലുള്ള കയ്യക്ഷരത്തിന്റെ ഉടമയായ അദ്ദേഹം. പിന്നീട് കൂപ്പിലെ . "റൈറ്ററുടെ " വേഷമണിഞ്ഞു. 

അന്ന് കല്യാണ വീടുകളിലെ കുറി കല്യാണ മേശയിലെ എഴുത്തുകാരനായിട്ടാണ് അദ്ദേഹത്തെ പലപ്പോഴും കാണാറുള്ളത്.

അതിനിടക്ക് കാരക്കുറ്റിയിൽ  താമസമാക്കിയപ്പോൾ   കൊടിയത്തൂരിലെ പ്രമുഖ വ്യാപാരിയായിരുന്ന  പിതാവിന്റെ പിന്മാറക്കാരനായി വീടിനോട് ചേർന്ന് ഒറ്റമുറി പീടികയിൽ  കച്ചവടക്കാരന്റെ വേഷമണിഞ്ഞു. പിന്നീട് കുട്ടികൾക്ക്  പോഷകാഹാരങ്ങളും മറ്റും വിതരണം ചെയ്യുന്ന സർക്കാരിന്റെ "സെന്ററായി " വീട് മാറി. അതിന്റെ ചുമതലക്കാരനായി വേഷമണിഞ്ഞു. 

കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇടനെഞ്ചിലേറ്റി കൊണ്ട് സാമൂഹ്യ പ്രവർത്തനവും കൂടെയുണ്ടായിരുന്നു .

പിന്നീട് വർഷങ്ങളോളം കൊടിയത്തൂർ കോട്ടമ്മലങ്ങാടിയുടെ ഹൃദയഭാഗത്ത് "പി വി സ്റ്റോർ " എന്ന സ്ഥാപനം നടത്തിവരുമ്പോളായിരുന്നു ക്യാൻസറെന്ന വില്ലൻ കൂടെക്കൂടിയത്. രോഗം മൂർച്ഛിച്ചു കിടപ്പിലായപ്പോഴും ഒന്ന് എഴുന്നേറ്റു നിൽക്കാൻ കഴിയുമ്പോൾ കൊടിയത്തൂർ കോട്ടമ്മലങ്ങാടിയിൽ എത്തും, സുഹൃത്തുക്കളെയും നാട്ടുകാരെയും കാണുമ്പോൾ രോഗത്തിനാശ്വാസം കിട്ടും ... സുഹൃത്തുക്കളോടും നാട്ടുകാരോടും യാത്ര പറയാതെ ഇത്ര പെട്ടെന്ന് പി വി കരുതിയില്ല. ദീപ്ത സ്മരണക്കുമുമ്പിൽ കണ്ണീർ പ്രണാമം.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)