Flash News

Nattu Media

കരുണ ഫൗണ്ടേഷൻ പുസ്തകവണ്ടി 24 ഉദ്ഘാടനം ഇന്ന്


മുക്കം
:ആയിരം കുട്ടികൾക്ക് പഠനോപകരണങ്ങൾ  നൽകുന്ന കരുണാ എജു കെയർപദ്ധതി "പുസ്തക വണ്ടി 24 " ഉദ്ഘാടനം ഇന്ന് കൊടിയത്തൂർ മാട്ടുമുറി കോളനിയിൽ .

  ദരിദ്ര വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി മുക്കം ആസ്ഥാനമായി പ്രവർത്തിക്കുന്ന കരുണ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു.മുക്കം മുനിസിപ്പാലിറ്റിയിലെയും പരിസര പഞ്ചായത്തുകളിലെയും വീടുകളിലും കോളനികളിലും സർവ്വേ നടത്തി ഏറ്റവും അർഹരായ വിദ്യാർഥികളെ  കണ്ടെത്തി ഗുണഭോക്താക്കളുടെ വീടുകളിലേക്ക് നേരിട്ട് പഠനോപകരണങ്ങൾ എത്തിക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹനപദ്ധതിയാണ് പുസ്തക വണ്ടി. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് കാലത്ത് 10: 30 ന് മാട്ടുമുറി കോളനിയിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂരിന് കിറ്റുകൾ  കൈമാറി ഉദ്ഘാടനം ചെയ്യും.കരുണ എജു കെയർ ചെയർമാൻ അബൂബക്കർ മാസ്റ്ററുടെ  അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കരുണാ ഫൗണ്ടേഷൻ ഭാരവാഹികളായ പി സി അബ്ദുറഹ്മാൻ മാസ്റ്റർ,മജീദ് പുളിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ ബാബുപോലുകുന്നത്ത്  സാമൂഹിക പ്രവർത്തകരായ ശിഹാബ് മാട്ടുമുറി, സുബ്രഹ്മണ്യൻ മാട്ടുമുറി,,മജീദ് പുതുക്കുടി,സുൽഫിക്കർ അലി സുല്ലമി,വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ സംബന്ധിക്കും.വിവിധ   കേന്ദ്രങ്ങളിൽ നടക്കുന്ന പഠനോപകരണ വിതരണത്തിൽ കരുണ ഫൗണ്ടേഷൻ ചെയർമാൻ ഐപി ഉമർ കല്ലുരുട്ടി,പിസി അബ്ദുനാസർ,ഇഖ്ബാൽ മാസ്റ്റർ ചെറുവാടി,മജീദ് ചാലക്കൽ,നസീർ ചെറുവാടി ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും സംബന്ധിക്കും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)