ചുള്ളിക്കാപറമ്പ് - ചെറുവാടി റോഡ് വിഷയവുമായി ബന്ധപ്പെട്ട വിഷമകരമായ എല്ലാ കാര്യവും ചെറുവാടി ഹയർ സെക്കന്ററി പുതിയ അഡ്മിഷന് കുട്ടികൾ കുറയുന്ന കാര്യവും ഒന്നാം ക്ലാസും - സ്റ്റ പിംഗ് സ്റ്റോൺ വിദ്യാലയ പ്രശ്നം മുതൽ , അൽ ബനാത്ത് കോളേജ്, ഹിൽ ടോപ് സ്കൂൾ, ചുള്ളിക്കാപറമ്പിൽ നിന്ന് പുതിയോത്ത് പള്ളിയിലേക്ക് മയ്യത്ത് കൊണ്ടുവരാൻ ഉള്ള ബുദ്ധിമുട്ട്, അടിയന്തരമായി മെഡിക്കൽ കോളേജിലേക്ക് രോഗികളെ കൊണ്ടുപോവാൻ ഉള്ള പ്രയാസം തുടങ്ങിയ എല്ലാ വിഷയങ്ങളും കരാറുകാരനോടും ബന്ധപ്പെട്ട AE യോടുo ചെറുവാടി ടൗൺ കോൺഗ്രസ് േനതാക്കളായ അഷറഫ് കൊളക്കാടൻ - കണ്ണൻ ചെറുവാടി - യൂസഫ് പാറപ്പുറം എന്നിവർ സംസാരിച്ചു.
ജൂൺ മാസം 3-ാം തിയ്യതിക്കുള്ളിൽ റോഡിൽ കൂടി നടന്നു പോകാനുള്ള സൗകര്യം ചെയ്യാമെന്ന് ഉറപ്പു തന്നിട്ടുണ്ടെന്ന് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു