Flash News

Nattu Media

വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സന്തോഷ് അനുസ്മരണം സംഘടിപ്പിച്ചു


വാഴക്കാട് മണ്ഡലം കോൺഗ്രസ്  ജനറൽ സെക്രട്ടറിയും, ബസ് തൊഴിലാളി യൂണിയൻ ഐ. എൻ ടി യു സി നേതാവുമായിരുന്ന  സന്തോഷ് കുമാറിനെ അനുസ്മരിച്ചുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സന്തോഷ് അനുസ്മരണം എടവണ്ണപ്പാറ ഡോട്ട് കോം ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു


 ജില്ലാ കോൺഗ്രസ് കമ്മിറ്റി  പ്രസിഡൻറ് അഡ്വ: വി.എസ് ജോയ് അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു. 

മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.ടി ഷിഹാബ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.വിനു ബി.കെ. സ്വാഗതവും, വാർഡ് പ്രസിഡണ്ട് ബാബു വടക്കേടത്ത് നന്ദിയും പറഞ്ഞു.


ബ്ലോക്ക് കോൺഗ്രസ്  പ്രസിഡണ്ട് അഡ്വ: മുജീബ് റഹ്മാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സക്കറിയ,  കെ. എം. എ റഹ്മാൻ, ഒ.വിശ്വനാഥൻ, പി സുരേന്ദ്രൻ, പി.കെ. മുരളീധരൻ,  യു.കെ. അസൈൻ , ആലുങ്ങൽ ആമിന, തറമ്മൽ അയ്യപ്പൻ കുട്ടി, സി.എ. കരീം, ചന്ദ്രമതി, എം.കെ. ഉണ്ണികൃഷ്ണൻ, എ.കെ.എം കുട്ടി, അസ്വ:സുനൂബിയ, സുബൈർ പുൽപറമ്പിൽ, യു.കെ. മുഹമ്മദലി, എടപ്പെട്ടി അസീസ്, വസന്തകൃഷ്ണൻ, കെ പി രവീന്ദ്രനാഥൻ, പെരിങ്കോളി അബ്ദുൽ കരീം എന്നിവർ സംസാരിച്ചു

ബ്ലോക്ക് - മണ്ഡലം, വാർഡ് - ബൂത്ത്  നേതാക്കളും, പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)