Flash News

Nattu Media

പന്നിക്കോട് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി






 പന്നിക്കോട് അങ്ങാടിയിൽ മുക്കം പോലീസ് നടത്തിയ റെയ്ഡിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.പന്നിക്കോട് - ചുള്ളിക്കാപറമ്പ് റോഡിലെ പുത്തൻ വിളയിൽ സ്റ്റോറിൽ സൂക്ഷിച്ച 125 ഓളം പായ്ക്കറ്റ് ഹാൻസ്, കൂൾ ലീഫ് എന്നിവയാണ് പിടികൂടിയത്. 
ഈ കടയിൽ നാട്ടുകാരുടേയുൾപ്പെടെയുള്ള മുന്നറിയിപ്പ് മറികടന്ന് മാസങ്ങളായി നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തി വരികയായിരുന്നു. രാത്രി 9 മണി മുതൽ 12 മണി വരെയാണ് പ്രധാന കച്ചവടം നടക്കുന്നത്.നിരോധിത പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി പുറം നാട്ടുകളിൽ നിന്ന് പോലും ആളുകൾ എത്തിയിരുന്നു. 
സംഭവവുമായി ബന്ധപ്പെട്ട് കച്ചവടക്കാരനായ സലീം എന്ന ആൾക്കെതിരെ മുക്കം പോലീസ് കേസെടുത്തിട്ടുണ്ട്. 

മുക്കം എസ് ഐമാരായ ശ്രീജേഷ്, വിനോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.എം അനീസ്, എ.ബിജു എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)