Flash News

Nattu Media

വിജയികളെ ആദരിച്ചു


കൊടിയത്തൂർ
:
യുവധാര ഗ്രന്ഥശാല കാരക്കുറ്റിയുടെ  ആഭിമുഖ്യത്തിൽ  എ പ്ലസിന്‍റെ വ്യത്യാസമില്ലാതെ പ്രദേശത്തെ വിവിധ പരീക്ഷകളിൽ വിജയിച്ച മുഴുവൻ കുട്ടികളെയും ഒരേ വേദിയിലിരുത്തി സ്വീകരിച്ചാദരിച്ചു.

രാഷ്ട്രപിതാവ് മഹാത്മജിയെ പാഠപുസ്തകങ്ങളിൽ നിന്നും ചരിത്രരേഖകളിൽ നിന്നും മാറ്റിനിർത്തുകയും ഇകഴ്ത്തി  കാണിക്കുകയും ചെയ്യുന്ന കേന്ദ്ര ഭരണകൂടത്തിന് താക്കീതായി "ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണ കഥ "എന്ന പുസ്തകം പരിചയപ്പെടുത്തുകയും  എസ് എസ് .എൽ സി ,പ്ലസ് ടു, യു എസ് എസ് ,എൽ എസ് എസ്, എൻ എം എം എസ് , തുടങ്ങിയ  വിവിധ പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വെച്ച് വിതരണം ചെയ്യുകയും ചെയ്തു .

ഗ്രന്ഥശാല പ്രസിഡണ്ട് കെ സി മുഹമ്മദ് നജീബിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി പി ജമീല ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി കുഞ്ഞൻ മാസ്റ്റർ,കേരള ബാങ്ക് ഡയറക്ടർ ഇ. രമേഷ് ബാബു, അഹമ്മദ് വി,ബിജു വിളക്കോട്,
 പിടി അബൂബക്കർ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ഗിരീഷ് കാരക്കുറ്റി സ്വാഗതവും
ലൈബ്രറിറിയൻ സുനിൽ പി പി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)