ചെറുവാടി : പൊറ്റമ്മൽ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു , എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു.
പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ. വി അബ്ദുഹിമാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പ്രദേശത്തെ എസ്എസ് എൽ സി, പ്ലസ് ടു വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾ ഉൾപ്പെടെ വിവിധ മേഖലയിൽ ഉന്നത വിജയം നേടിയ 60 ഓളം വിദ്യാർത്ഥികളെയാണ് ചടങ്ങിൽ മൊമെൻ്റേ നൽകി ആദരിച്ചത്.
ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപെഴ്സൺ ആയിശ ചേലപ്പുറത്ത് വിദ്യാർത്ഥികൾക്ക് മൊമെൻ്റേ നൽകി ആദരിച്ചു.
പോക്കുട്ടി കുഴിക്കണ്ടത്തിൽ അദ്ധ്യക്ഷനായി.
കഥാ കൃത്ത് സാജിദ് പുതിയോട്ടിൽ, ഡോ: റിയാസുദീൻ നെച്ചിക്കാട്ട് എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു.
സി. വി റസാഖ്, കെ.വി. നിയാസ്, റംഷാദ് പൂവ്വഞ്ചേരി, ഇക്ബാൽ മണക്കാട് , നിഷാദ് തെറ്റത്ത്, മിൻസർ പരവരി തുടങ്ങിയവർ സംബന്ധിച്ചു.
വാർഡ് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ.വി നവാസ് സ്വാഗതവും യൂത്ത് ലീഗ് പ്രസിഡൻ്റ് അയ്യൂബ് ചേലപ്പുറത്ത് നന്ദിയും പറഞ്ഞു.

