Flash News

Nattu Media

മൗന ജാഥയും, അനുശോചനയോഗവും സംഘടിപ്പിച്ചു


എടവണ്ണപ്പാറ
: വാഴക്കാട് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയും, ബസ് തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യുസി നേതാവുമായ  സന്തോഷ് കുമാർ പണിക്കരപുറായ യുടെ ആകസ്മികമായ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പണിക്കരപുറായയിൽ മൗന ജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു.


വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു.


വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പെരിങ്കോളി അബ്ദുൽ കരീം സ്വാഗതവും, ബൂത്ത് പ്രസിഡണ്ട് നൗഫൽ കാക്കാട് നന്ദിയും പറഞ്ഞു.

 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി സക്കറിയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. അബൂബക്കർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ തറമൽ അയ്യപ്പൻകുട്ടി, സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ലത്തീഫ് പണിക്കരപുറായ, വാർഡ് മെമ്പർ ബഷീർ മാസ്റ്റർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി. കെ.അശോകൻ, സലീം വാഴക്കാട്, കെ.എം .എ റഹ്മാൻ, പി.കെ മുരളീധരൻ. ഒ.വിശ്വനാഥൻ, യു.കെ അസൈൻ , സി.കുമാരൻ, എൻ.എച്ച് അലി.സി.എ കരീം, സുഭാഷ് മാസറ്റർ , കെ.പി രവീന്ദ്രനാഥൻ, പഞ്ചമം നാരായണൻ, അൽ ജമാൽ നാസർ, അഡ്വ: സനൂബിയ, സുബൈർ പുൽപറമ്പിൽ, സുനിൽകുമാർ, പി. സുരേഷ് ഹംസത്തലി വാഴക്കാട് എന്നിവർ സംസാരിച്ചു. പോഷക സംഘടന ഭാരവാഹികൾ, വാർഡ് -ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ടുമാർ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)