ഓട്ടോ ഡ്രൈവറായ പാഴൂർ അടുക്കത്തിൽ അഷ്‌റഫ് തന്റെ യാത്ര മധ്യെ വീണു കിട്ടിയ വിലകൂടിയ എട്ടു പവന്റെ സ്വർണ്ണാഭരണം ഉടമസ്ഥക്ക് തിരിച്ചേൽപ്പിച്ചു മാതൃകയായിരുന്നു. തന്റെ ജീവിത പ്രാരാബ്ദങ്ങൾ ഓർക്കാതെ തനിക്ക് കിട്ടിയ അന്യന്റെ മുതൽ തിരിച്ചേൽപ്പിച്ചു കൊണ്ട് നാടിനാകെ വെളിച്ചം പകർന്ന ഈ യുവാവ് ഇതിനു മുൻപും ഇത്തരം സൽപ്രവർത്തികൾ ചെയ്തു നാട്ടിൽ മാതൃക തീർത്തിട്ടുണ്ട്.പാഴൂർ യൂണിറ്റ് മുസ്ലിം ലീഗ് സംഘടിപ്പിച്ച ആദരവ് പരിപാടിയിൽ വാർഡ് മെമ്പർ ഇ. പി വത്സല അടുക്കത്തിൽ അശ്‌റഫിന് ഉപഹാരം കൈ മാറി. ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പി. ടി അബ്ദുള്ള മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പി. പി. കരീം,എൻ. അബ്ദുള്ള മാസ്റ്റർ,വി. ടി. സി ആലി കുട്ടി മാസ്റ്റർ മാസ്റ്റർ, കെ കെ.മൂസ, ടി. കെ.കാദർ, താജു റഹ്മാൻ,മിക്ദാത് കാക്കുളങ്ങര, സഫറുള്ള കൂളിമാട് എന്നിവർ സംസാരിച്ചു.
