Flash News

Nattu Media

ഉന്നത വിജയികളെ അനുമോദിച്ചു


വെസ്റ്റ് ചേന്ദമംഗല്ലൂർ
ആശ്വാസ് സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ SSLC, +2 പരീക്ഷയിൽ  ഫുൾ A+ ലഭിച്ച ചേന്ദമംഗല്ലൂർ ഏരിയയിലെ മുഴുവൻ വിദ്യാർത്ഥികളെയും മെമന്റോ നൽകി ആദരിച്ചു. പരിപാടി മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇ ടി മുഹമ്മദ്‌ ബഷീർ എംപി ഉൽഘാടനം ചെയിതു. ഉന്നത വിജയം കരസ്ഥമാക്കിയ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിനെ    ചടങ്ങിൽ മുക്കം നഗര സഭ ചെയർമാൻ പി ടി ബാബു ആദരിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ പി അഷ്‌റഫ്‌ മുഖ്യ പ്രഭാഷണം നടത്തി.വി സുലൈമാൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. എം കെ മുസ്തഫ സ്വാഗതം പറഞ്ഞു.കൗൺസിലർമാരായ എം മധു മാസ്റ്റർ, ഗഫൂർ മാസ്റ്റർ, കെ പി അഹമ്മദ് കുട്ടി,  ടി അബ്ദുല്ല മാസ്റ്റർ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഇ അബ്ദുറഷീദ് മാസ്റ്റർ, മസ്ജിദുൽ ഫാറൂഖ് ഇമാം ഹാഫിള് റാഷിദ്‌ യമാനി, ഡോ : ഷഹീദ് റമദാൻ, കെ ഹമീദ് മാസ്റ്റർ, എ പി ജാഫർ ശരീഫ്, സി ടി തൗഫീഖ്, എം വി മുഹമ്മദ്‌ കുട്ടി,ആശ്വാസ് പ്രസിഡന്റ്‌ സി കെ അബ്ദുൽ ഗഫൂർ, നാസർ സെഞ്ച്വറി, സുൽഫിക്കർ കറുത്തേടത്ത്,നാസർ കുറ്റിയിരിമൽ സംസാരിച്ചു. ശിഹാബ് ഒടുങ്ങാട്ട് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)