Flash News

Nattu Media

ഓട്ടുപാറ - കൂളിമാട് റോഡ് റീസ്റ്റോറേഷൻ പ്രവർത്തി തിങ്കളാഴ്ച ആരംഭിക്കും. -ടി വി ഇബ്രാഹിം എം എൽ എ




എടവണ്ണപ്പാറ
: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ തകർന്ന ഓട്ടുപാറ - കൂളിമാട് റോഡിൽ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിച്ച ഭാഗത്തെ റീസ്റ്റോറേഷൻ പ്രവർത്തി തിങ്കളാഴ്ച ആരംഭിക്കുമെന്ന് സ്ഥലം സന്ദർശിച്ച ടി വി ഇബ്രാഹിം എം എൽ എ അറിയിച്ചു.

ജലജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി കുഴിയെടുത്ത ഭാഗമാണ് തകർന്നത്. വാട്ടർ അതോറിറ്റി സമയ ബന്ധിതമായി പ്രവർത്തി പൂർത്തീകരിക്കാത്തതാണ് ഈ അവസ്ഥക്ക് കാരണമായത്. വാട്ടർ അതോറിറ്റി അധികൃതരുമായി ചർച്ച നടത്തി എം എൽ എയുടെ നിർദ്ദേശ പ്രകാരമാണ് കാലാവസ്ഥ അനുകൂലമായാൽ തിങ്കളാഴ്ച പ്രവൃത്തി തുടങ്ങാൻ ധാരണയായത്. ടി വി ഇബ്രാഹിം എം എൽ എ ദുരിതമനുഭിക്കുന്ന മറ്റു പ്രദേശങ്ങളും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

പഞ്ചായത്ത്‌ പ്രസിഡന്റ് സി വി സക്കറിയ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അയ്യപ്പൻ കുട്ടി, വാർഡ് മെമ്പർ സുഹറ വെളുമ്പിലാംകുഴി,പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മോട്ടമ്മൽ മുജീബ് മാസ്റ്റർ, സെക്രട്ടറി ആർ പി ഹാരിസ്, ഡോ: എ കെ ഗഫൂർ, ഉസ്മാൻ ചെറുവല്ലത്ത് എന്നിവർ എം എൽ എയെ അനുഗമിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)