Flash News

Nattu Media

ചുള്ളിക്കാപറമ്പ് - കവിലട റോഡിന്റെ പുനർനിർമാണത്തിലെ അനാസ്ഥക്കെതിരെ എസ്‌ഡിപിഐ നൈറ്റ്‌ വിജിൽ


ചെറുവാടി
: പ്രദേശത്തെ ഏക യാത്രാവഴിയായ ചുള്ളിക്കാപറമ്പ് കവിലട റോഡ് പ്രവൃത്തി പൂർത്തീകരിച്ച് യാത്രാപ്രശ്‌നം പരിഹരിക്കണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു. മാസങ്ങൾ നീളുന്ന പാലം പ്രവൃത്തിയുടെ പ്രാഥമിക ഘട്ടംപോലും പൂർത്തിയായിട്ടില്ല. മൂവായിരത്തിലധികം വിദ്യാർഥികൾ ആശ്രയിക്കുന്ന റോഡ്
പ്രവൃത്തി മന്ദഗതിയിലാണ്. ഈ അവസ്ഥക്ക് അടിയന്തരമായി പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പും കോൺട്രാക്ടറും തയാറാവണമെന്നും ചുള്ളിക്കാപറമ്പിൽ നടന്ന പ്രതിഷേധ യോഗം ആവശ്യപ്പെട്ടു.

സി.പി. സമീർ, ടി.പി. മുഹമ്മദ്, അൻവർ സാദത്ത് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)