Flash News

Nattu Media

ഇഴഞ്ഞ് നീങ്ങുന്ന ചുള്ളിക്കാപ്പറമ്പ് - ചെറുവാടി - കവിലട റോഡ് പ്രവൃത്തി വേഗത്തിലാക്കുക: യൂത്ത് ലീഗ് പ്രതിഷേധ സംഗമം


കൊടിയത്തൂർ
:  7 കോടി രൂപ ചിലവിൽ പുനരുദ്ധാരണ പ്രവർത്തി നടക്കുന്ന ചുള്ളിക്കാപ്പറമ്പ് - ചെറുവാടി - കവിലട റോഡിൻ്റെ പ്രവർത്തി ഇഴഞ്ഞ് നീങ്ങുന്നതിൻ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് കൊടിയത്തൂർ പഞ്ചായത്ത് ചുള്ളിക്കാപ്പറമ്പ് അങ്ങാടിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എൻ.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ്  ഫസൽ കൊടിയത്തൂർ അദ്ധ്യക്ഷനായി. 

ചെറുവാടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ, ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനക്കൾ ആശ്രയിക്കുന്ന മൂന്ന് കിലോമീറ്ററോളം നീണ്ടു നിൽക്കുന്ന ഈ റോഡ്  പ്രവർത്തി ആരംഭിച്ചത് മുതൽ എല്ലാ ഭാഗങ്ങളിലും  റോഡ്  കാൽ നടനക്ക് പോലും പറ്റാത്ത രൂപത്തിൽ കട്ട് ചെയ്യുകയും ദിവസങ്ങളോളം  ഒരു പ്രവർത്തികളും  നാക്കാതിരിക്കുകയുമാണ്.
മാത്രമല്ല ചുള്ളിക്കാപറമ്പ് - ചെറുവാടി അങ്ങാടികളെ ബന്ധിപ്പിക്കുന്ന നടകൽ പാലം ദിവസങ്ങളോളമായി പൊളിച്ച് മാറ്റിയിട്ടും പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണ്. 
താത്ക്കാലികമായി ഒരുക്കിയ വഴി പൊടി ശല്യം കാരണം ജനങ്ങൾ വലയുകയാണ്. മാത്രമല്ല  സ്കൂൾ തുറക്കുന്നതോടെ മഴക്കാലവുമെത്തുമ്പോൾ  താൽകാലികമായി വയലിലൂടെ  ഒരുക്കിയ വഴിയും ജനങ്ങളെ ദുരിതത്തിലേക്ക് നയിക്കും.

മണ്ഡലം യൂത്ത് ലീഗ്  പ്രസിഡൻ്റ് വി.പി .എ ജലീൽ , പഞ്ചായത്  ലീഗ് സെക്രട്ടറി മജീദ് മൂലത്ത്, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.വി. നിയാസ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹറ വെള്ളങ്ങോട്ട്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ  ആയിശ ചേലപ്പുറത്ത്, എം.ടി റിയാസ് , മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ്  നൗഫൽ പുതുക്കുടി, ഷരീഫ് അക്കര പറമ്പിൽ, കെ.ടി ലത്തീഫ് , റഹീസ് കണ്ടങ്ങൽ, അസ്മാൻ, അയ്യൂബ് ചേലപ്പുറത്ത് , നിയാസ് ചെറുവാടി, നവാസ് കെ.വി, അസീസ് പുത്തലത്ത്, നിയാസ്, സബീൽ , യാസർ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)