Flash News

Nattu Media

ചാത്തമംഗലം പഞ്ചായത്തിൽ നോക്കുകുത്തിയായി ജൽ ജീവൻ പദ്ധതി


കേന്ദ്ര സംസ്ഥാന സർക്കാറുകളുടെയും തദ്ധേശ സ്വയoഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടന്ന് വരുന്ന എല്ലാ വീടുകൾക്കും ആവശ്യമായ ശുദ്ധജല വിതരണം എന്ന വലിയ പദ്ധതിയാണ് ജൽ ജീവൻ
2019 ൽ തുടങ്ങിയ ഈ പദ്ധതി സംസ്ഥാന സർക്കാർ വിഹിതം നൽകാൻ കഴിയില്ലെന്ന്  പ്രഖ്യാപിച്ചതിനാൽ കേരളത്തിന് ആ പദ്ധതി ഒരു വർഷം നഷ്ടമായി മറ്റ് പല സംസ്ഥാനങ്ങളിലും ഇത് നടപ്പിലായപ്പോൾ 2020ൽ കേരള സർക്കാറിനും ഇതിനൊപ്പം നിൽക്കെണ്ടി വന്നു

ചാലിയാർ പുഴയിൽ നിന്ന് വെള്ളമെടുത്ത് ചാത്തമംഗലം, താമരശ്ശേരി, കട്ടിപ്പാറ, മടവൂർ, ഉണ്ണിക്കുളം, കിഴക്കോത്ത്, കോടഞ്ചേരി, പുതുപ്പാടി എന്നീ 8 പഞ്ചായത്തുകളിലെക്ക് ആവശ്യമായ വെള്ളത്തിന് 70ലക്ഷം ലിറ്റർ വെള്ളത്തിന്റെ ടാങ്ക് നിർമിക്കെണ്ടത് ചാത്തമംഗലം പഞ്ചായത്തിലെ പുതിയാടം വാർഡിലെ താന്നിക്കോട് മലയിലാണ് ഇതിന്ന് അനിയോജ്യമായ സ്ഥലം അവിടെയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിജപ്പെടുത്തിയതാണ് സ്ഥലമെടുപ്പിന് ആവശ്യമായ ഫണ്ട് ഈ 8 പഞ്ചായത്താണ് നൽകെണ്ടത് എന്നാൽ ഇതും അനന്തമായി നീണ്ട് പോവുകയാണ്
കുടിവെള്ളം രൂക്ഷമായ ഈ സമയത്ത് ഈ പദ്ധതി നീണ്ട് പോകുന്നതിൽ പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്

സമീപ പഞ്ചായത്തുകളിലെല്ലാം പദ്ധതിയുടെ 80 ശതമാനം പണി പൂർത്തീകരിച്ചപ്പോൾ ചാത്തമംഗലം പഞ്ചായത്തിൽ  പറയത്തക്ക ഒരു  പ്രവർത്തനവുo ആരംഭിച്ചില്ല  എന്നതാണ് വസ്തുത
2024 മാർച്ചിൽ അവസാനിക്കെണ്ട ഈ പദ്ധതി ഒരു വർഷവും കൂടി നീട്ടി കിട്ടിയതാണ് 2025 മാർച്ചിൽ ഈ പദ്ധതിയുടെ കാലവധി തീരും 
മിഡ്ലാന്റ് കമ്പനിയാണ് ചാത്തമംഗലം പഞ്ചായത്തിൽ ജൽ ജീവൻ പദ്ധതിയുടെ പ്രവർത്തി ഏറ്റെടുത്തത്

 ടാങ്ക് നിർമാണത്തിനാവിശ്യമായ ഭൂമി ഏറ്റെടുക്കുന്നതുമായി ബദ്ധപ്പെട്ട് ചില തൽപ്പരകക്ഷികളുടെ താൽപ്പര്യത്തിന്റെ ഭാഗമായിട്ടാണ് സ്തല ഏറ്റെടുക്കുന്ന നടപടി നീണ്ട് പോകുന്നത് കോഴിക്കോട് ജില്ലാ ലാന്റ്പർച്ചേഴ്സ് കമ്മറ്റി ഈ പദ്ധതിക്ക് ഏറ്റവും അനിയോജ്യമായി കണ്ടത്തിയത് ഭൂമി ചാത്തമംഗലം പഞ്ചായത്തിലെ പുതിയാടം വാർഡിലെ താന്നിക്കോട് മലയാണ് ഏറ്റെടുക്കെണ്ടത് . 
ആവശ്യമായ നടപടി നടത്തി എത്രയും പ്പെട്ടന്ന് പദ്ധതി നടപ്പിലാക്കണമെന്നും അല്ലാത്തപക്ഷം പൊതുജനങ്ങളെ ഉൾപ്പെടുത്തി ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും പഞ്ചായത്ത് UDF മെമ്പർമാർ പറഞ്ഞു
ഇതുമായി ബന്ധപ്പെട്ട് UDF മെമ്പർമാരായ പി.ടി.എ റഹ്മാൻ, പി.കെ ഹഖീം മാസ്റ്റർ, എം.കെ അജീഷ്, ശിവദാസൻ ബംഗ്ലാവിൽ, ഫസീല സലീം എന്നിവർ പദ്ധതിയുടെ എക്സിക്യൂട്ടീവ് എഞ്ചിനിയർ ബിജു സാറുമായി ചർച്ച നടത്തി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)