നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മിഹ്‌റാസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ മോഡേണ്‍ മെഡിസിന്‍ (അലോപ്പതി) വിഭാഗത്തിന്റെ നവീകരിച്ച ഐ പി ബ്ലോക്കിന്റെയും പുതുതായി തുടങ്ങുന്ന വിവിധ വിഭാഗങ്ങളുടെയും ഉദ്ഘാടനവും വ്യാഴാഴ്ച. ഇതോടനനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുന്നു.
ഡയബറ്റോളജി, ജെറിയാട്രിക്, ഓര്‍ത്തോ പെയിന്‍ ആന്‍ഡ് ന്യൂറോ, യൂറോളജി, ഗൈനക്കോളജി, ഗ്യാസ്‌ട്രോ സര്‍ജറി എന്നീ വിഭാഗങ്ങളാണ് പുതുതായി ആരംഭിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് തുടര്‍ന്നുള്ള ദിവസങ്ങളിലും ജനറല്‍ ഒ പി സേവനങ്ങള്‍ക്ക് 50 രൂപ മാത്രമാണ് ഈടാക്കുന്നത്. വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെയാണ് ക്യാമ്പ് നടക്കുന്നത്. സ്‌പെഷ്യാലിറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ ഉള്‍പ്പെടെ വിദഗ്ധ ഡോക്ടര്‍മാരുടെ സൗജന്യ സേവനം ലഭിക്കും. 87146 00601, 0495 2238831 എന്നീ നമ്പറുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് സൗജന്യ സേവനങ്ങള്‍ നല്‍കുന്നതെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Tags:
KOZHIKODE
