പത്തനാപുരം ഗവൺമെന്റ് എൽ പി സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. നവാഗതരെ സമ്മാനപ്പൊതികൾ, പായസം , മിഠായികൾ എന്നിവ നൽകി സ്വീകരിച്ചു. പിടിഎ പ്രസിഡന്റ് സാദിഖ് എം ടിയുടെ അധ്യക്ഷതയിൽ കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അബ്ദുറഹ്മാൻ സാഹിബ് പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സീനിയർ അധ്യാപിക ഷബ്‌ല ടീച്ചർ, വൈസ് പ്രസിഡണ്ട് ഉമ്മർ എംപി, BRC കോഡിനേറ്റർ അഖില,എൻ വി മുജീബ് റഹ്മാൻ, വി ടി ഉസ്മാൻ, ഹബീബ്, ഫസലുറഹ്മാൻ, ജുനൈസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് കിരണം ക്ലബ്ബ്, യൂത്ത് ലീഗ് എന്നീ കൂട്ടായ്മകളുടെ വകയായി കുട്ടികൾക്ക് നോട്ടുപുസ്തകങ്ങൾ വിതരണം ചെയ്തു. അരീക്കോട് ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സൗജന്യ പഠനോപകരണ കിറ്റ് വിതരണവും നടന്നു. രക്ഷിതാക്കൾക്കായി സുബിഷ ടീച്ചർ ക്ലാസ് എടുത്തു. അഞ്ജു ടീച്ചർ ചടങ്ങിന് നന്ദി അറിയിച്ചു.

