Flash News

Nattu Media

കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു


പുതുപ്പാടി
: ഈങ്ങാപ്പുഴ ജൂൺ:2 1994 -ൽ കേരളത്തിൻ്റെ ആദ്യ മുഖ്യമന്ത്രി സഖാവ് ഇ.എം.എസ് ഉദ്ഘാടനം ചെയ്ത പുതുപ്പാടി പഞ്ചായത്തിലെ സി പി ഐ (എം) ൻ്റെ ആദ്യ ആസ്ഥാന മന്ദിരമായ ബി ടി ആർ മന്ദിരം  നവീകരിച്ഛ് പുതുതായി നിർമ്മാണം പൂർത്തികരിച്ച സഖാവ് കോടിയേരിയുടെ നാമധേയത്തിലുള്ള ഹാളിന്റെ  ഉദ്ഘാടനം സി പി ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി രാമകൃഷ്ണൻ നിർവ്വഹിച്ചു. താമരശ്ശേരി ഏരിയ സെക്രട്ടറി  കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിം.വിശ്വനാഥൻ ഫോട്ടോ അനാച്ഛാദനം ചെയ്തു.മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി പി അബൂബക്കറെ ലിന്റോ ജോസഫ് എംഎൽഎ ആദരിച്ചു.ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.സി വേലായുധൻ,ടി.എ.മൊയ്തീൻ,എം.ഇ.ജലീൽ, സിപിഐ ജില്ലാ കൗൺസിൽ അംഗം ടിം.എം.പൗലോസ്, ഐ എൻ എൽ ജില്ലാ സെക്രട്ടറി ടി കെ നാസർ പുതുപ്പാടി ലോക്കൽ  സെക്രട്ടറി പി.കെ.ഷൈജൽ എന്നിവർ സംസാരിച്ചു


 സംഘാടക സമിതി ചെയർമാൻ കെ.ഇ.വർഗീസ് സ്വാഗതവും ലോക്കൽകമ്മിറ്റി സെക്രട്ടറി എൻ.സി.ബേബി നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)