നവാഗതരായ കുട്ടികൾക്ക് വിദ്യാലയം ആനന്ദകരവും ആകർഷകവൂമാക്കുന്നതിനായി കിഴുപറമ്പ GVHSS ൽ പ്രവേശനോത്സവം വിപുലമായി നടത്തി.സ്റ്റുഡന്റ്സ് പോലീസ് കാഡേറ്റുകളും ബാൻഡ് വാദ്യ സംഘവും നവാഗതരെയും വിശിഷ്ടാതിഥികളെയും സ്വീകരിച്ചാനയിച്ചു.ജില്ല പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ കെ.എസ്,പ്രിയംവദ സ്വാഗതം പറഞ്ഞു.PTA പ്രസിഡന്റ് ഇ.സി.ജുമൈലത്ത് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ തസ്ലീന ഷബീർ പ്രവേശനോത്സവ സന്ദേശം കൈമാറി.SMC ചെയർമാൻ ME ഫസൽ ,PTA വൈസ് പ്രസിഡന്റ് എം.കെ.അഫ്സൽബാബു ,PTA മെമ്പർ MM മുഹമ്മദ് ,അനൂപ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.ഹെഡ്മാസ്റ്റർ കെ. സുരേഷ് മാസ്റ്റർ നന്ദി പറഞ്ഞു.
മുഴുവൻ കുട്ടികൾക്കും മധുരം വിതരണം ചെയ്തു .അധ്യാപകരായ MS സൈറാബാനു,E.സാദിക്കലി, വി.ഷഹീദ് ,CK പ്രവീൺ .P. സുരേന്ദ്രൻ ,KC ദീപക് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
KIZHUPARAMB

