ചെറുവാടി: കൊടിയത്തൂർ മേഖല സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവിന് ആദിൽ കൊയപ്പത്തൊടി സംഭാവന നൽകിയ ത്രീവീലർ ഇ സ്കൂട്ടർ ജലീൽ ജുമുഅയിൽനിന്നും കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി ടി സി അബ്ദുള്ള ഏറ്റുവാങ്ങി. മേഖലാ ചെയർമാൻ ഷബീർ ചെറുവാടി അധ്യക്ഷനായി. എം എ അൻവർ, ഗിരീഷ് കാരക്കുറ്റി, എം കെ ഉണ്ണി കോയ, ഗുലാം ഹുസൈൻ കൊളക്കാടൻ, അസീസ് കുന്നത്ത്, എൻ രവീന്ദ്രകുമാർ, കെ വി അബ്ദുള്ള, കെ സി മമ്മദ് കുട്ടി, നസീം എ ഡബ്ല്യു, ശ്രീജിത്ത് കെ, ടി ടി ഉസ്സൻകുട്ടി, കെ പി ഹമീദ്, ആയിശ കുട്ടി ചെറുവാടി, ഷാഹിദ കുറുവാടങ്ങൽ, സുനിൽകുമാർ എ പി, സഹല ബംഗാളത്ത്, ഒ പി ഫസ് ലഎന്നിവർ സംബന്ധിച്ചു. പി പി സുരേഷ് ബാബു സ്വാഗതവും അനസ് താളത്തിൽ നന്ദിയും പറഞ്ഞു
Tags:
KODIYATHUR
