Flash News

Nattu Media

എൻ എം എം എസ് വിജയികളെ ആദരിച്ചു


ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് 2023-24 അധ്യയന വർഷം നാഷണൽ മീൻസ് കം മെറിറ്റ് സ്ക്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ സ്കൂൾ ആദരിച്ചു. കാലിക്കറ്റ്‌ എൻ ഐ ടി യിലെ ഇൻസ്പയർ ഫാക്കൽറ്റിയായ ഡോ. മുഹമ്മദ്‌ ഷാഫി വിജയികൾക്ക് ഉപഹാരം നൽകി. സ്കൂളിലെ പൂർവ വിദ്യാർത്ഥികളും വിവിധ മത്സര പരീക്ഷകളിൽ ഉന്നത റാങ്ക് കരസ്ഥമാക്കുകയും ചെയ്ത അനന്തു ഒ വി, സിദാൻ എസ് എന്നിവരും ചടങ്ങിൽ അതിഥികളായി കുട്ടികളോട് സംവദിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ യു പി മുഹമ്മദലി അധ്യക്ഷനായ ചടങ്ങിൽ സ്വാലിഹ് മാസ്റ്റർ സ്വാഗതം പറഞ്ഞു. മുനവ്വർ , ജലീൽ , മുഷാഹിദ്, റാജി  എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)