Flash News

Nattu Media

പൊറ്റമ്മൽ യൂത്ത് ഫുട്ബോൾ ഫെസ്റ്റ്: ഇന്ന് ആവേശകരമായ 2 പോരാട്ടങ്ങൾ

ചെറുവാടി: ഫുട്ബോൾ പ്രേമികൾക്ക് ആവേശം പകർന്ന് ചെറുവാടി, പൊറ്റമ്മൽ യൂത്ത് ഫുട്ബോൾ ഫെസ്റ്റിൽ ഇന്ന് രണ്ട് പ്രധാന മത്സരങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.



ആദ്യ മത്സരം (07:30 PM): വോൾക്കാനോ പൊറ്റമ്മൽ (Volcano Pottammal) എഫ്.സി താഴത്തങ്ങാടിയുമായി (FC Thazhathangadi) ഏറ്റുമുട്ടും.

രണ്ടാം മത്സരം (08:30 PM): യുവൻ ക്ലബ് പൊറ്റമ്മൽ (Yuvan Club Pottammal), ടൗൺ ടീം ചുള്ളികപ്പറമ്പുമായി (Town Team Chullikaparaamb) മാറ്റുരയ്ക്കും.

ഉദ്ഘാടന ദിവസമായിരുന്ന ഇന്നലത്തെ മത്സരം നെയ്‌ബേഴ്‌സ് അത്താണിയും, ഫ്രണ്ട്‌സ് പയംപറമ്പും തമ്മിലായിരുന്നു. ഈ മത്സരത്തിൽ നെയ്‌ബേഴ്‌സ് അത്താണി 1 ഗോളിൻ വിജയിച്ചു. സ്കോർ 3 × 2

നാടിന്റെ ഫുട്ബോൾ ആവേശം വാനോളമുയർത്തുന്ന ഈ മത്സരങ്ങൾ കാണാൻ വലിയൊരു കായിക പ്രേമികളുടെ നിരതന്നെ സ്റ്റേഡിയത്തിൽ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

ഇന്ന് വൈകുന്നേരം 7:30 മുതൽ ചെറുവാടി, പൊറ്റമ്മൽ നിഷാദ്മോൻ മെമ്മോറിയൽ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)