പുതിയ പ്രസിഡണ്ടായി ശരീഫ് അമ്പലക്കണ്ടിയും ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ കളത്തിൽ ട്രഷറർ മുഹമ്മദ് പി സി എന്നിരെ തിരഞ്ഞെടുത്തു ജോബി പൂൽപറ,കാളിദാസൻ എന്നിവരെ ജോ: സെക്രട്ടറിമാരായും ദിൽ ബാബ്, അശോകൻ പന്നിക്കോട് എന്നിവരെ വൈസ് പ്രസിഡണ്ട്മാർ ആയി തിരഞ്ഞെടുത്തു ശരീഫ് അമ്പലക്കണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മണ്ഡലം സെക്രട്ടറി ഒ. എ ബെന്നി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി സി മുഹമ്മദ് അബ്ദുല്ല പന്നിക്കോട് എന്നിവർ സംസാരിച്ചു.
മുജീബ് കളത്തിൽ സ്വാഗതവും അബ്ദുൽ കരീം നന്ദിയും പറഞ്ഞു. അങ്ങാടി ശുചീകരിക്കുന്നതിന് തൊഴിലാളികളെ നിയമിക്കണമെന്ന് പ്രമേയം പാസാക്കി
