ചെറുവാടി: പൊറ്റമ്മൽ യൂത്ത് സംഘടിപ്പിക്കുന്ന ഫുട്ബോൾ ഫെസ്റ്റിലെ ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വോൾക്കാനോ പൊറ്റമ്മലിനെ പരാജയപ്പെടുത്തി ന്യൂ ഹിൽടോപ്പ് പഴംപറമ്പ് സെമി ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ന്യൂ ഹിൽടോപ്പിന്റെ വിജയം.
വാശിയേറിയ പോരാട്ടത്തിൽ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ന്യൂ ഹിൽടോപ്പ് കൃത്യമായ ഇടവേളകളിൽ വോൾക്കാനോയുടെ വലകുലുക്കി. വോൾക്കാനോ ഒരു ഗോൾ മടക്കിയെങ്കിലും സമനില പിടിക്കാനായില്ല. സെവൻസ് ഫുട്ബോൾ ആവേശമുണർത്തുന്ന ടൂർണമെന്റിൽ മികച്ച ജനപങ്കാളിത്തമാണ് ഓരോ മത്സരത്തിനും ലഭിക്കുന്നത്.
മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ആയി ന്യൂ ഹിൽ ടോപ്പ് പയംപറമ്പിലെ ഫർസീനെ തിരഞ്ഞെടുത്തു. മുജീബ് പൂവഞ്ചേരിയായിരുന്നു മാൻ ഓഫ് ദി മാച്ച് ട്രോഫി സ്പോൺസർ ചെയ്തത്.
