11-ാംമത് ചെറുവാടി ചാലിയാർ ജലോത്സവം വിവിധ പരിപാടികളോടെ നാളെ ചെറുവാടി കടവിൽ വച്ച് നടക്കുമെന്ന് പ്രോഗ്രാം സംഘാടക സമിതി അറിയിച്ചു.
ചെറുവാടിയിലെ പ്രമുഖ ക്ലബുകളായ ജനകീയ കൂട്ടായ്മ,അഡ്വഞ്ചർ ക്ലബ്,സികെടിയു എന്നിവർ സംയുക്തമായാണ് ഇത്തവണ ജലോത്സവം സംഘടിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഈ വർഷത്തേ ജലോത്സവത്തിനുണ്ട്.
രാവിലെ 9-മണിക്ക് ചെറുവാടി അങ്ങാടിയിൽ നിന്നും ഘോഷയാത്രയോടെ ആരംഭിക്കുന്ന വിവിധ പരിപാടിയിയുടെ ഉദ്ഘാടനം എംഎൽഎ ലിന്റോ ജോസഫ് നിർവഹിക്കും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കവിത ടീച്ചർ, തുടങ്ങി പ്രമുഖർ സംബന്ധിക്കും, കോഴിക്കോട്,മലപ്പുറം ജില്ലകളിലെ പ്രമുഖ ക്ലബുകൾ മാറ്റുരക്കുന്ന വള്ളം കളിയും, പുഴമാടിൽ പ്രത്യേകം തയ്യാറാക്കിയ ടെക്നിക്കൽ ട്രാക്കിൽ കേരളത്തിനകത്തും പുറത്തുമായുള്ള പ്രമുഖ ഓഫ് - റോഡ് ട്ടീമുകൾ മത്സരിക്കുന്ന ഫോർ വീൽ ജീപ് റേസിംഗ് മത്സരവും, പ്രമുഖ ഗായകർ അണിനിരക്കുന്ന ഗാനമേളയും, സമ്മാന ദാന സമാപന ചടങ്ങിൽ ബോബി ചെമ്മണ്ണൂർ മുഖ്യാഥിതിയായി എത്തുമെന്നും സംഘാടക സമിതി അറിയിച്ചു.
