Flash News

Nattu Media

ചാത്തമംഗലത്ത് ഇലപ്പുള്ളി രോഗം ബാധിച്ച കൃഷിയിടങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് മരുന്ന് തളിച്ചു

 


ചാത്തമംഗലം പഞ്ചായത്തിൽ ഇലപ്പുള്ളി രോഗം ബാധിച്ച കൃഷിയിടങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് മരുന്ന് തളിക്കുന്നതിൻ്റെ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് എം കെ നദീറ നിർവ്വഹിക്കുന്നു .


കൃഷി ഭവനും ചാത്തമംഗലം പഞ്ചായത്തും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്..40 ഹെക്ടർ വയലിലാണ് ആദ്യ ഘട്ടത്തിൽ പ്രതിരോധ മരുന്ന് തളിക്കുന്നത്.കോഴിക്കോട് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വാഴ കർഷകരുള്ള ചാത്തമംഗലം പഞ്ചായത്തിൽ വ്യാപകമായ ഇലപ്പുള്ളി രോഗം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പദ്ധതി ആവിഷ്ക്കരിച്ചത്. വെള്ളന്നൂർ,സങ്കേതം, ചൂലൂർ,വിരിപ്പിൽ തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിയിടത്താണ് പ്രതിരോധ മരുന്ന് തളിക്കുന്നത്.വിദഗ്ത്ഥ പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവർത്തകരാണ് ഡ്രോൺ പറഞ്ഞി മരുന്ന് തളിക്കുന്നത്.

കൃഷി ഓഫീസർ ശ്യാംദാസ്,വാർഡ് മെമ്പർ രമേശൻ,സന്തോഷ്കുമാർ, കമല,കുടുംബശ്രീ പ്രതിനിധികൾ ,കർഷകർ തുടങ്ങിയവർ സന്നിഹിതരായി.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)