മുക്കം: മത നിരപേക്ഷ ജനാധിപത്യ ഇന്ത്യ.വികസിത വൈജ്ഞാനിക നവ കേരളം.സാർവ്വത്രിക ഗുണമേൻമാ വിദ്യാഭ്യാസം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കേരളാ സ്കൂൾ അസോസിയേഷൻ (കെ.എസ്.ടി.എ) യുടെ 35-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 14 മുതൽ 16 വരെ കോട്ടയത്ത് വെച്ച് നടക്കുകയാണ്. സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക ദിന പൊതുയോഗം മുക്കം എസ്.കെ.പാർക്കിൽ വെച്ച് നടന്നു.
സംസ്ഥാന കമ്മറ്റി അംഗം സ.കെ.എൻ.സജീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡൻ്റ് സ.കെ.പി.ബബി ഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജോയിൻറ് സെരട്ടറി സ .വി .അജീഷ് , സ.കെ.സി.ഹാഷിദ് എന്നിവർ അഭിവാദ്യം ചെയ്തു. സബ് ജില്ലാ സെക്രട്ടറി സ.പി.സി.മുജീബ് റഹിമാൻ സ്വാഗതവും സ.ചന്ദ്രൻ .പി. നന്ദിയും പറഞ്ഞു.
