Flash News

മാവൂരിൽ വാഹനാപകടം: സ്കൂട്ടർ യാത്രികൻ മരിച്ചു

മാവൂർ: മാവൂരിൽ ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിന് സമീപം ചിറ്റാരിപ്പിലാക്കൽ ചോലക്കൽ പരേതനായ ചോലക്കൽ മൊയ്തീന്റെ മകൻ മുഹമ്മദിന്റെ മൂത്ത മകൻ അൻഷിഫ് ആണ് മരണപ്പെട്ടത്.  

മാവൂർ കോഴിക്കോട് റോഡിൽ പാറമ്മൽ ക്രിസ്തുരാജ ദേവാലയത്തിന്  സമീപമാണ് അൻസിഫിന്റെ സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

കോഴിക്കോട് ഭാഗത്തുനിന്നും മാവൂരിലേക്ക് വരികയായിരുന്ന ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ സ്കൂട്ടർ എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണതിനാൽ
ഗുരുതരമായി പരിക്കേറ്റ അൻഷിഫിനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഉച്ചയോടെയാണ് മരണം നടന്നത് . അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നിട്ടുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)