കൊടിയത്തൂർ: ഉന്നത വിദ്യാഭ്യാസ വകുപ്പും എൻഎസ്എസ് സംസ്ഥാന സെല്ലും സംയുക്തമായി നടത്തുന്ന ഫിനിക്സ് ക്യാമ്പിന്റെ ഭാഗമായി ജെഡിടി ഇസ്ലാം പോളിടെക്നിക് കോളേജ് കെഎംസിടി പോളിടെക്നിക് കോളേജ് എന്നിവിടങ്ങളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ കൊടിയത്തൂർ ഫാമിലി ഹെൽത്ത് സെന്റിൽ ഉപയോഗശൂന്യമായ ഉപകരണങ്ങൾ ഉപയോഗയോഗ്യമാക്കി.
പത്ത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഹോസ്പിറ്റലിലെ ഉപകരണങ്ങളാണ് റിപ്പയർ ചെയ്ത് ഉപയോഗയോഗ്യമാക്കിയത്. കൂടാതെ കമ്മ്യൂണിറ്റി പാർക്ക് ഗേറ്റ് എന്നിവ പെയിന്റ് അടിച്ചു വൃത്തിയാക്കുകയും ചെയ്തു.
ചടങ്ങിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കവിത, പഞ്ചായത്ത് അംഗങ്ങളായ അഹമ്മദ്കുട്ടി പൂളത്തൊടി, എം പി ജുമൈല, അധ്യാപകൻ സാദിക്ക്, എൻഎസ്എസ് വോളണ്ടിയർമാരായ പിവി ഫാദിൻ, നസൽ ഷമീഹ്, ആദിൽ തുടങ്ങിയവർ സംബന്ധിച്ചു.
Tags:
KODIYATHUR
