ചാത്തമംഗലം ഗ്രാമപഞ്ചായത്തും പ്രദേശത്തെ ഒരു സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിയ എൽ എസ് എസ് ,യു എസ് എസ് കോച്ചിംഗ് ക്ലാസ്സിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു
പഠനം എങ്ങിനെ ലളിതം ആക്കാം, പരീക്ഷയെ പേടി കൂടാതെ അഭിമുഖീകരിക്കാം പരീക്ഷക്ക് വരാവുന്ന ചോദ്യങ്ങളെ എങ്ങനെ ലളിതമാക്കി ഉത്തരം എഴുതാം എന്നിവ ബോധ്യപ്പെടുത്താൻ ഈ ക്ലാസ് കൊണ്ട് കുട്ടികൾക്ക് സാധിച്ചു. പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന പഠന സഹായി സൗജന്യമായി വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ നദീറ ഉദ്ഘാടനം ചെയ്തു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സലീന നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം കെ അനീഷ് , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അനില ശ്രീധരൻ ,അൻഷിത സൈനുദ്ദീൻ എന്നിവർ ആശംസ പ്രസംഗം നടത്തി. ഇൻസ്റ്റിറ്റ്യൂട്ട് അംഗങ്ങളായ ശ്രുതി വൈശാഖ് ,അൻവറ ടീച്ചർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലീം കുന്നത്ത് സ്വാഗതവും പി കെ ഹഖീം മാസ്റ്റർ കളൻതോട് നന്ദിയും പറഞ്ഞു
Tags:
CHATHAMANGALAM

