Flash News

Nattu Media

മുറത്തുംമൂല -വിളക്കോട്ടിൽ പി ടി എം ഹൈസ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു

 


കൊടിയത്തൂർ :

കാൽനടയാത്രയ്ക്ക് പോലും സൗകര്യമില്ലാതെ തീർത്തും ഒറ്റപ്പെട്ട് കിടക്കുന്ന 15 കുടുംബങ്ങൾക്കും പിടിഎം ഹൈസ്കൂൾ, വാദി റഹ്മാ സ്കൂൾ തുടങ്ങിയ സ്ഥാപനത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും ആശ്വാസകരമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ മുറത്തും മൂല വിളക്കോട്ടിൽ പി ടി എം ഹൈസ്ക്കൂളിലേക്ക് പുതിയ റോഡ് നിർമ്മിച്ചത്. തിരുവമ്പാടി എംഎൽഎ ശ്രീ ലിന്റോ ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 17 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു.

 ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കവിത ടീച്ചർ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർമാരായ അഹ്മദ് കുട്ടി പൂളക്കതൊടി,ജുമൈല യുപി എന്നിവർക്ക് പുറമേ സി.ടി. സി അബ്ദുള്ള, കരീം കൊടിയത്തൂർ,

,ശ്രീജിത്ത്,അഷ്റഫ് പാറപ്പുറത്ത്,എന്നിവർ സംസാരിച്ചു. ഗിരീഷ് കാരക്കുറ്റി സ്വാഗതവും എം അബ്ദുള്ള കോയ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)