പാഴൂരിൽ വെച്ച് 2025ഡിസംബർ 31 ന് രാവിലെ 10 മണിക്ക് ബൈക്കിൽ കാറിടിച്ച് ഗുരുതരമായ പരിക്കുകളേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലായിരുന്ന പ്രതി ചെറുവാടി സ്വദേശി ഇർഫാന് കുന്ദമംഗലം മജിസ്ട്രേറ്റ് ആതിര എം. ഉപാധികളോടെ ജാമ്യം അനുവദിച്ചു._
1ലക്ഷം രൂപയുടെ 2 ജാമ്യക്കാരുടെ ബോണ്ടും,പ്രതിയുടെ ഒറിജിനൽ പാസ്പോർട്ട് ഹാജരാക്കണമെന്നും, ആഴ്ച്ചയിൽ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാവണമെന്നും, സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള വുവസ്ഥകളോടെയാണ് ജാമ്യം.
ജാമ്യത്തെ പോലിസ് ശക്തമായി എതിർത്തു. ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ പരിക്കുകൾ ഏൽപ്പിച്ച കൊലപാതക ശ്രമമാണന്ന് വാദം ഉന്നയിച്ചാണ് പോലീസ് ജാമ്യത്തെ എതിർത്തത്.എന്നാൽ ബൈക്ക് യാത്രികർ പ്രതിയോടുള്ള പൂർവ്വ വിരോധത്തിൽ പ്രതിയെ മർദ്ദിക്കാൻ ബൈക്കിൽ ആയുധങ്ങളുമായി പോകവെ പ്രതി എതിരെ വരുന്നത് കണ്ട് പ്രതിയെ മർദ്ദിക്കാൻ ബൈക്ക് റോംഗ് സൈഡിൽ നിറുത്തി ആയുധങ്ങളുമായി ഇറങ്ങി പ്രതിയെ തടഞ്ഞ് മർദ്ദിക്കാൻ ശ്രമിച്ചതായിരുന്നുവെന്നും അത് കണ്ട് ഭയപ്പെട്ട പ്രതിക്ക് കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടായതാണെന്നും, പ്രതി തന്നെയായിരുന്നു പരിക്കുപറ്റിയ ആളെ ആശുപത്രിയിലെത്തിച്ചതെന്നും, സംഭവം ഒരപകടമാണെന്നും പ്രതിഭാഗം അഡ്വക്കറ്റ് സി.ടി അഹമ്മദ്കുട്ടി വാദിച്ചു. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ, പെൻഡ്രൈവ്, ചിത്രങ്ങൾ,പത്ര വാർത്തകൾ എന്നിവയും പ്രതിഭാഗം അഡ്വക്കറ്റ് കോടതിയിൽ സമർപ്പിച്ചു. പ്രസ്തുത വാദം അംഗീകരിച്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.
