കവേർഡ് കണ്ടക്ടർ ലൈൻ ഉപയോഗിച്ച് പ്രവർത്തി പൂർത്തീകരിച്ച കക്കാട് കുന്നത്ത് പള്ളി ട്രാൻസ്ഫോർമർ നാടിനു സമർപ്പിച്ചു. ഇതോടെ കക്കാട് കുന്നത്തു പള്ളി ഭാഗത്ത് വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമായി. ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിന് സ്ഥലം നൽകി സഹകരിച്ച കുന്നത്ത് പള്ളി ജുമാമസ്ജിദ് കമ്മിറ്റി, മജീദ് മാസ്റ്റർ കക്കാട്, ജി അബൂബക്കർ, പ്രദേശത്തെ നല്ലവരായ നാട്ടുകാർ, പദ്ധതി വിഭാവനം ചെയ്ത സമയത്തെ സബ് എഞ്ചിനിയർമാരായ അബ്ദുൽ ഹക്കീം, രാജൻ, പ്രവർത്തി പൂർത്തീകരിക്കുന്നതിന് ഇടപെടലുകൾ നടത്തിയ എൻജിനീയർ ഷംസുദ്ദീൻ, വിജേഷ്, സുജിത്ത്, ലൈൻ മാൻ ലുക്ക് മാനുൽ ഹക്കീം, പ്രവർത്തി പൂർത്തീകരിച്ച കോൺട്രാക്ടർ ബഷീർ, ഹുസൈൻ കക്കാട്, ഡ്രൈവർ അബ്ദുറഹ്മാൻ തുടങ്ങിയവരുടെ ഇടപെടലിനെ കെഎസ്ഇബി, പന്നിക്കോട് അസിസ്റ്റൻറ് എൻജിനീയർ നൗഫൽ വി പ്രത്യേകം നന്ദി സൂചിപ്പിച്ചു
