Flash News

Nattu Media

സൗത്ത് കൊടിയത്തൂർ എ യു പി സ്കൂൾ വാർഷികവും യാത്രയയപ്പു സമ്മേളനവും

സൗത്ത് കൊടിയത്തൂർ എ യു പി സ്കൂൾ 66-ാം വാർഷികവും യാത്രയയപ്പു സമ്മേളനവും മാനേജർ ഇ.യഅക്കൂബ് ഫൈസി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു. തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.


പി.പി മമ്മദ് കുട്ടി മാസ്റ്ററെ എം.എൽ എ പൊന്നാടയണിയിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ പി.പി.മമ്മദ് കുട്ടി മാസ്റ്റർക്കുള്ള പി.ടി.എ യുടെ ഉപഹാരം  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കവിത ടീച്ചർ നൽകി. എൻ. കെ. ഷമീറിനെ പഞ്ചായത്ത് പ്രസിഡൻ്റ് പൊന്നാടയണിയിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.അഹമ്മദ് കുട്ടി, വാർഡ് മെമ്പർ എം.പി. ജുമൈലത്ത്, യൂസുഫ്, പി.ടി.എ പ്രസിഡൻ്റ് അഹമ്മദ് നസീം, എം.പി.ടി.എ ചെയർപേഴ്സൺ ശബീബ, കാരാട്ട് ഹുസൈൻ മാസ്റ്റർ, നിസാമുദ്ധീൻ, എൻ.കെ.ഷമീർ, സി.കെ.അഹമ്മദ് ബഷീർ, അസസ് താളത്തിൽ, പി.സി.മുജീബ് റഹിമാൻ, ടി ബേനസീറ എന്നിവർ സംസാരിച്ചു.

ഹെഡ്മാസ്റ്റർക്കുള്ള എം.പി.ടി.എ യുടെ ഉപഹാരം ശബീബ, മുഫീദ സി.പി. എന്നിവർ ചേർന്ന് നൽകി.

യു.കെ.ജി. കുട്ടികളു കോൺവെക്കേഷനും നടന്നു. തുടർന്ന് പ്രീ പ്രൈമറി കലോത്സവവും, സ്കൂൾ കൂൾ കുട്ടികളുടെ ഒപ്പന, സംഘനൃത്തം, മൈമിംഗ്, ഫ്യൂഷൻ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)