Flash News

Nattu Media

മലയോര മോചന യാത്രക്ക് സ്വീകരണം നൽകി

 


പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതു യുഗ യാത്രയുടെ പ്രചരണാർർത്ഥം തിരുവമ്പാടി നിയോജക മണ്ഡലം യു ഡി വൈ എഫ് നടത്തുന്ന ദ്വിദിന മലയോര മോചന യാത്രക്ക് ചുള്ളിക്കാപറമ്പിൽ സ്വീകരണം നൽകി. മുനീർ തോട്ടക്കുത്ത് അധ്യക്ഷത വഹിച്ചു. ഇൻഖാസ് ഖത്തർ പ്രസിഡണ്ട്‌ സിദ്ധീഖ് പുറായിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട്‌ വി പി എ ജലീൽ ക്യാപ്റ്റനായും യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട്‌ നിഷാദ് വിച്ചി വൈസ് ക്യാപ്റ്റനായും നടത്തുന്ന യാത്ര ഇന്ന് കാരമൂലയിൽ സമാപ്പിക്കും. ചടങ്ങിൽ മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി ജി മുഹമ്മദ്‌, പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട്‌ ഷാബൂസ് അഹമ്മദ്, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട്‌ എം ടി സെയ്ദ് ഫസൽ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൊച്ചുമോൻ, കെ എസ് യു ജില്ലാ സെക്രട്ടറി തനു ദേവ്, ഫസൽ കൊടിയത്തൂർ, നൗഫൽ പുതുക്കൂടി, യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി മുൻദിർ ചേന്ദമംഗല്ലൂർ സംസാരിച്ചു. ശരീഫ് അക്കരപ്പറമ്പിൽ, കണ്ണൻ ചെറുവാടി, കെ ടി ഹർഷാദ്, മമ്മദ് തറയിൽ എന്നിവർ ജാഥാ നായകർക്ക് ഹാരമണിയിച്ചു. ടൗൺ യൂത്ത് ലീഗ് സെക്രട്ടറി ഷാഹിൽ അലി സി ടി സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)