കൊടിയത്തൂർ - സൗത്ത് കൊടിയത്തൂർ റോഡിൽ ഫാമിലി ഹെൽത്ത് സെന്ററിന് സമീപത്തെ അപകടങ്ങൾ കുറയക്കുന്നതിന്റെ ഭാഗമായി കെആർ എഫ്ബി ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.
മണാശ്ശേരി ചുള്ളിക്കാപറമ്പ് റോഡിന്റെ ഭാഗമായ കൊടിയത്തൂരിനും സൗത്ത് കൊടിയത്തൂരിനും ഇടയ്ക്ക് കൊടിയത്തൂർ ഫാമിലി ഹെൽത്ത് സെന്ററി സമീപം അപകടങ്ങൾ തുടർക്കതയായ സാഹചര്യത്തിലാണ് കെആർഎഫ്പി അധികൃതർ പരിശോധന നടത്തിയത്.
അപകടങ്ങൾ തുടർക്കാതെ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം വാർഡ് മെമ്പർ എം പി ജുമൈല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കവിത എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പിന് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് കെആർഎഫ്പി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ജെ ഷാനു പരിശോധന നടത്തിയത്.
ബ്ലിങ്കർ റാമ്പിൾ സ്ട്രിപ്പ് മുന്നറിയിപ്പ് ബോർഡുകൾ എന്നിവ പരിഗണിക്കാമെന്ന് കെഎഫ്ഇ അധികൃതർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെയും വാർഡ് മെമ്പറെയും അറിയിച്ചു.ഇവിടെ അമിതവേഗത, അശ്രദ്ധമായ ഡ്രൈവിങ് എന്നിവയെല്ലാം അപകടത്തിന് കാരണമാകുന്നുണ്ട്. കൊടിയത്തൂർ ഫാമിലി ഹെൽത്ത് സെന്ററിന് മുൻവശത്തെ കയറ്റവും ഡ്രൈവർമാർക്ക് വലിയ വെല്ലുവിളിയാണ്. സൗത്ത് കൊടിയത്തൂർ ഭാഗത്തു നിന്ന് വരുന്ന
ഡ്രൈവർമാർക്ക് എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ തൊട്ടടുത്തെത്തുമ്പോൾ മാത്രമാണ് കാണാനാവുക. കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു പുറമെ പെയിൻ ആൻഡ് പാലിയേറ്റീവ് അസോസിയേഷൻ ഓഫീസ് കെട്ടിടം കോംട്രസ്റ്റ് കണ്ണാശുപത്രി സ്വകാര്യ മെഡിക്കൽ സെന്റർ തുടങ്ങിയവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇവിടെക്കെല്ലാമായി നൂറുകണക്കിന് ആളുകളാണ് ദിവസവും എത്തിച്ചേരുന്നത്.
