മാവൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷ ഉദ്ഘാന്റെടനം ഫെബ്രുവരി 26ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറാവിജയൻ നിർവഹിക്കുമെന്ന് സ്വാഗതം സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പിടി റഹീം എംഎൽഎ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തോട അനുബന്ധിച്ച് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായും സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു. മാവൂരിൽ പൊതുതായി അനുവദിച്ച ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ ഉദ്ഘാടനവും ഫെബ്രുവരി 26 രാവിലെ 10 മണിക്കാണ് നടക്കുന്നത്. ഫയർ സ്റ്റേഷനായി അഗ്നിരക്ഷ ഉദ്യോഗസ്ഥരുടെ 18 തസ്തിക സർക്കാർ പൊതുതായി സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ നാല് അഗ്നിരക്ഷാ വാഹനങ്ങളും ആവശ്യമായ അഗ്നിഷ ഉപകരണങ്ങളും അനുവദിച്ചിട്ടുണ്ട്. മാവൂരിനു പുറമേ ചാത്തമംഗലം കുന്നമംഗലം പെരുമണ്ണ പെരുവയിൽ കൊടിയത്തൂർ മലപ്പുറം ജില്ലയിലെ വാഴയൂർ വാഴക്കാട് ചീക്കോട് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലും പരിസര പ്രദേശങ്ങളിലും സ്റ്റേഷന്റെ സേവനം ലഭിക്കും. കോഴിക്കോട് ടൗണിന്റെ അടുത്തായതിനാൽ ആവശ്യഘട്ടങ്ങളിൽ ടൗണിലും സേവനം എത്തിക്കാൻ സാധിക്കും. ഉദ്ഘാടനത്തോടഅനുബന്ധിച്ച് ഘോഷയാത്രയും ഉണ്ടാകുമെന്നും വിപുലമായ ഒരുക്കങ്ങൾ നടക്കുന്നതായും സ്വാഗതസംഘ ഭാരവാഹികൾ മാവൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വാർത്ത സമ്മേളനത്തിൽ മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി മുനീറത്ത്, ജില്ലാ ഫയർ ഓഫീസർ കെ എം അഷ്റഫ്, അലി വെള്ളിമാട്കുന്ന് സ്റ്റേഷൻ ഓഫീസർ റോബി വർഗീസ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ പി അഹമ്മദ്, സ്വാഗതസംഘം ഭാരവാഹികളായ പുതുക്കുടി സുരേഷ്, ഇകെ നിതീഷ് നാസർ മാവൂരാൻ എന്നിവർ പങ്കെടുത്തു.
