Flash News

Nattu Media

ചെറുവാടി പുഞ്ചപ്പാടത്തെ നെൽചെടിയിൽ ലോഗോ നിർമ്മിച്ച് എൻഎസ്എസ് വളണ്ടിയർമാർ.

ചെറുവാടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ് വളണ്ടിയർമാരാണ് കൃഷിയും കലയും കോർത്തിണക്കി എൻഎസ്എസ് ലോഗോ നിർമ്മിച്ചത്. പൊതുതലമുറയെ കൃഷിയിലേക്കും എൻഎസ്എസ് ആശയങ്ങളിലേക്കും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെറുവാടി പുഞ്ചപ്പാടത്ത് നെൽച്ചെടികൾ ഉപയോഗിച്ച് എൻഎസ്എസ് ലോഗോ വാളണ്ടിയർമാരുടെ നേതൃത്വത്തിൽ തീർത്തത്.


മഹാരാഷ്ട്രയിലെ പരമ്പരാഗതന നസർബാത്ത് ഉമ എന്നീ ഇനം നെൽചെടികളാണ് വയലിൽ ലോഗോ നിർമ്മിക്കാൻ ഉപയോഗിച്ചത്. ഉമാ നെല്ലിന്റെ ഓലയുടെ നിറം പച്ചയും നസർബാത്തിന്റെ ഓലയുടെ നിറം കറുപ്പു കലർന്ന ചുവപ്പുമാണ് എന്നതാണ് ഇവ ഫാം ആട്ടിനായി ഉപയോഗിക്കാൻ കാരണം. രണ്ടു നിറത്തിലുള്ള നെൽച്ചെടി ഉപയോഗിച്ച് 10 മീറ്റർ വ്യാസത്തിലാണ് ലോഗോ നിർമ്മിച്ചത്.

കൊണാർക്ക് സൂര്യക്ഷേത്രത്തിന്റെ രഥചക്രത്തിന്റെ ലളിത രൂപമാണ് ചലനത്തെ സൂചിപ്പിക്കുന്ന എൻഎസ്എസ് ലോഗോ. ലോഗോയുടെ ഭാഗങ്ങളുടെ കൃത്യമായ കണക്കുണ്ടാക്കി അതിനനുസരിച്ചാണ് വിദ്യാർത്ഥികൾ ഞാറു നട്ടത് കഴിഞ്ഞ ഡിസംബർ മാസം ഹരിതം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി പാടത്തിറക്കിയ ഞാറാണ് ഇപ്പോൾ വ്യത്യസ്തമായ എൻഎസ്എസ് ലോകവായി പാടത്ത് വളർന്നു തെളിഞ്ഞു നിൽക്കുന്നത്. 

പ്രവർത്തനങ്ങൾക്ക് പ്രോഗ്രാം ഓഫീസർ യു സുജിത്ത് നേതൃത്വം നൽകി. ഫാം ആർട്ടിൽ പ്രശസ്തനായ വയനാടൻ കർഷകൻ ജോൺസൺ വലിയപ്പുറമാണ് ഈ കൃഷിയെകുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയത്. യുവകർഷകൻ പ്രസീദ് ബത്തേരിയിൽ നിന്നാണ് നസർബാദ് വിത്ത് കൈപ്പറ്റിയത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)