കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനയുടെ വാഹനം ഓടിക്കുന്നതിന് ദിവസ വേതന അടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കാൻ ( LDV ലൈസൻസ് ഉള്ള ) പഞ്ചായത്ത് അധികൃതർ തീരുമാനിച്ചു. ഇതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
![]() |
| ചിത്രം: ഉദാഹരണം |
ഇതുമായി ബന്ധപ്പെട്ട് 2026 മാർച്ച് 17-ന് രാവിലെ 11 മണിക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ അഭിമുഖം നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ ആവശ്യമായ രേഖകളുമായി ഹാജരാകണം.
അപേക്ഷകർക്ക് പി.എസ്.സി/സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി 18 മുതൽ 41 വയസ്സ് വരെയാണ്. നിയമാനുസൃതമായ പ്രായ ഇളവുകൾ ബാധകമായിരിക്കും.
കൂടുതൽ വിവരങ്ങൾക്കായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാമെന്ന് സെക്രട്ടറി അറിയിച്ചു.
