Flash News

Nattu Media

മുക്കത്ത് ഹോട്ടലിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

മുക്കത്ത് ഹോട്ടലിൽ മോഷണം നടത്തിയ മോഷ്ട്‌ടാവിനെ മുക്കം പോലീസ് പിടികൂടി . പാലക്കാട് മണ്ണാർകാട് സ്വദേശി സുരേഷിനെയാണ് മുക്കം പോലീസ് പാലക്കാട് വെച്ച് പിടികൂടിയത്.


കഴിഞ്ഞ മാസം 9 ആം തീയ്യതി പുലർച്ചെ 4 മണിയോടെ എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം - അരീക്കോട് പാലത്തിന് സമീപത്തുള്ള പുഴയോരം ഹോട്ടലിൽ ആണ് മോഷണം നടത്തിയത്.

ഹോട്ടലിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്ത് കയറുകയും കൗണ്ടറിലെ ഷെൽഫിൽ ഉണ്ടായിരുന്ന 5000 രൂപയും കൗണ്ടറിന് മുകളിൽ ഉണ്ടായിരുന്ന ധർമ്മ പെട്ടി തകർത്ത് അതിലുള്ള പണവുമാണ് മോഷ്ടിച്ചത്.

പോലീസ് മോഷണത്തിൻ്റെ സി സി ടി വി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)