കൂളിമാട് ചിറ്റാരിപിലാക്കൽ അങ്ങാടിയിൽ ഉണ്ടായ വാഹന അപകടത്തിൽ കേരള മുസ്ലിംജമാഅത്ത് ചിറ്റാരിപിലാക്കൽ യൂണിറ്റ് പ്രസിഡണ്ട് കുറുമ്പറമ്മൽ മുഹമ്മദ് മുസ്ലിയാരാണ് (72) മരണപ്പെട്ടു.
ഇന്നലെ രാത്രി 10 മണിയോടെ കള്ളൻതോട് ഭാഗത്തുനിന്നും കൂളിമാടിലേക്ക് അമിത വേഗതയിൽ വന്ന പിക്കപ്പ് വാനിടിച്ചാണ് അപകടമുണ്ടായത്. സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു ഇയാളെ നാട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ :ഉമ്മുസൽമ. മക്കൾ: ഫസലുറഹ്മാൻ (ഒമാൻ), ഹബീബ് റഹ്മാൻ, ഹിബത്ത്റഹ്മാൻ,ഖലീൽറഹ്മാൻ. മരുമക്കൾ: ഹസീന താത്തൂർ, ഉമ്മുൽഫസ്‌ല, ജുമൈന, സല്‍മ.
വാഹനത്തിന്റെ അമിത വേഗത യാണ് അപകടത്തിനു കാരണമെന്നാണ് പറയപ്പെടുന്നത്.
