Flash News

കാർ പിന്നോട്ടെടുക്കുന്നതിനിടെ അപകടം,അരീക്കോട് മൂന്ന് വയസ്സുകാരൻ മരിച്ചു.

അരീക്കോട് കാർ പിന്നോട്ടെടുക്കുന്നതിനിടെ അബദ്ധത്തിൽ ദേഹത്തിലൂടെ കാർ കയറിയിറങ്ങി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം.

അരീക്കോട് വെള്ളേരി വല്ലയിൽ ഇന്നലെ (വെള്ളിയാഴ്ച) ആണ് നാടിനെ നടുക്കിയ അപകടം നടന്നത്.

ചേലക്കോട് താമസിക്കുന്ന മുണ്ടോടൻ അബ്ദുൽ ഹമീദ് (കുഞ്ഞാണി) എന്നയാളുടെ മകളുടെ മകനാണ് മരിച്ചത്.​വീട്ടുപടിക്കൽ നിർത്തിയിട്ടിരുന്ന കാർ പിന്നോട്ടെടുക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കാറിനടിയിൽപ്പെടുകയായിരുന്നു.
ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധുവീട്ടിൽ എത്തിയതായിരുന്നു കുട്ടിയും കുടുംബവുമെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ അരീക്കോട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)