Flash News

Nattu Media

യു ഡി എഫ് തെരഞ്ഞെടുപ്പു ഗാനങ്ങൾ പ്രകാശനം ചെയ്തു

 


കൊടിയത്തൂർ: തിരുവമ്പാടിനിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി സി കെ ഖാസിമിന്റെ തെരഞ്ഞെടുപ്പ് ഗാനങ്ങൾ, കൊടിയത്തൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കലാവിഭാഗമായ ചില്ലേഴ്സിന്റെയും, യു ഡി എഫ് പഞ്ചായത്ത്‌ കലാവിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ നിർമിച്ചതിന്റെ സി. ഡി പ്രകാശനം ഡി സി സി സെക്രട്ടറി നിജേഷ്അരവിന്ദ് കെ ടി മൻസൂർ നു നൽകി കൊണ്ട് നിർവഹിച്ചു.

ചടങ്ങിൽ സി കെ ഖാസിം, സി പി ചെറിയ മുഹമ്മദ്‌, ബി പി റഷീദ്, മിസബ്, കെ വി അബ്ദുറഹ്മാൻ, മജീദ് പുതുക്കുടി, എം എ അബ്ദുറഹ്മാൻ, സി ടി അഹ്മ്മദ്ക്കുട്ടി, മുഹമ്മദ്‌ ഷെരീഫ് അമ്പലക്കണ്ടി, ബാബു പോലുകുന്നത്, യു പി മമ്മദ് എന്നിവർ സംബന്ധിച്ചു.

കോ ഓഡിനേറ്റർ മാരായ മജീദ് പുതുക്കുടി, കെ പി സുഫിയാൻ, കെ പി സുബ്രഹ്മന്യൻ, യാസിർ, ഷാലു, ജമാൽ, ബഷീർ തോട്ടക്കുത്, നജീബ് സി കെ എന്നിവർ സന്നിഹിതരായി.

ബാബു പോലുകുന്നു രചനയും സംഗീതവും നൽകിയ ഗാനങ്ങൾ ആലപിച്ചത്, കലാഭവൻ ബാലു, ആയിഷ നത, യാസിർ, ഹനീഫ ദിൽബായ്, ബാബു പോലുകുന്നു എന്നിവരാണ്.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)