Flash News

Nattu Media

കിരീടമണിഞ്ഞ് റഷീദ എഫ്.സി എടവണ്ണപ്പാറ

ചെറുവാടി: നിഷാദ് മോൻ മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച ഒന്നാമത് അഖില കേരള സെവൻസ് ഫ്ലഡ്‌ലിറ്റ് ഫുട്ബോൾ ടൂർണമെന്റിൽ റഷീദ എഫ്.സി എടവണ്ണപ്പാറയ്ക്ക് കിരീടം.


പൊറ്റമ്മൽ നിഷാദ് മോൻ മെമ്മോറിയൽ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ഡെക്കോർ ഗ്രൂപ്പ് വാലില്ലാപ്പുഴയെ എതിരില്ലാത്ത ഒരു ഗോളിന് (1-0) പരാജയപ്പെടുത്തിയാണ് റഷീദ എഫ്.സി ചാമ്പ്യന്മാരായത്. ഏപ്രിൽ ഒന്ന് മുതലാണ് ടൂർണമെന്റ് ആരംഭിച്ചത്.

ചാമ്പ്യന്മാരായ റഷീദ എഫ്.സി എടവണ്ണപ്പാറയ്ക്ക് നിഷാദ് മോൻ മെമ്മോറിയൽ ട്രസ്റ്റ് നൽകുന്ന 15,001 രൂപ കാഷ് പ്രൈസും സുൽഫിക്കർ ബാവ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിയും ലഭിച്ചു.


റണ്ണേഴ്സ് അപ്പായ ഡെക്കോർ ഗ്രൂപ്പ് വാലില്ലാപ്പുഴയ്ക്ക് കൊട്ടുപ്പുറത്ത് കണ്ടി കോയാമുട്ടി & ഫാത്തിമ മെമ്മോറിയൽ നൽകുന്ന 10,001 രൂപയും എളിയങ്ങോട്ട് നാരായണൻ മെമ്മോറിയൽ ട്രോഫിയും സമ്മാനിച്ചു.

സമാപന ചടങ്ങിൽ ടൂർണമെന്റിലെ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള വ്യക്തിഗത പുരസ്കാരങ്ങളും വിതരണം ചെയ്തു.

പുരസ്കാര ജേതാക്കൾ:

  • മാൻ ഓഫ് ദ മാച്ച്: ധനേഷ് (റഷീദ എഫ്.സി)

  • ടൂർണമെന്റിലെ മികച്ച ഡിഫൻഡർ: ഷാനിം (ചലഞ്ചേഴ്സ് ചെറുവാടി)

  • ബെസ്റ്റ് ഗോൾ കീപ്പർ: ഫർഹാൻ (സിക്സ് സ്റ്റാർ എരഞ്ഞിമാവ്)

  • മികച്ച ഗോൾ നേടിയ കളിക്കാരൻ: നബീൽ (റഷീദ എഫ്.സി)

  • ടൂർണമെന്റിലെ മികച്ച കളിക്കാരൻ: ആശിഖ് (ഡെക്കോർ)

  • എമർജിങ് ടീം: സിക്സ് സ്റ്റാർ എരഞ്ഞിമാവ്

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)