Flash News

Nattu Media

വാഴക്കാട് പോക്സോ കേസ്; കരാട്ടെ പരിശീലകൻ കോടതി വെറുതെ വിട്ടു.

വാഴക്കാട്: പോക്സോ കേസിൽ കരാട്ടെ പരിശീലകൻ സിദ്ധിഖ് അലിയെ മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി വെറുതെ വിട്ടു. മതിയായ തെളിവുകൾ ഹാജിരാക്കാൻ പ്രോസിക്യൂഷൻ സാധിക്കാത്തതിനെ തുടർന്നാണ് രണ്ട് കേസുകളിൽ നിന്നും ഇയാളെ വെറുതെ വിട്ടത്. 2024 ഫെബ്രുവരിയിൽ ഒരു വിദ്യാർത്ഥിനി ചാലിയാറിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നാലെയാണ് കരാട്ടെ പരിശീലകനെതിരെ വ്യാപക പരാതികൾ ഉയർന്നത്. വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയഎന്ന പരാതിയിൽ അറസ്റ്റിലായ കരാട്ടെ പരിശീലകൻ സിദ്ധിഖ് അലിയെ മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കുറ്റവിമുക്തനാക്കിയത്.

പെൺകുട്ടിയുടെ മരണത്തിനുശേഷം കൂടുതൽ പേർ പരാതിയുമായി മുന്നോട്ടു വരികയും 17 കാരി നൽകിയ 14 പേജുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ 2024 ഏപ്രിൽ 5ൻ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഇയാൾക്കെതിരെ കാപ്പ ചുമത്തുകയും ചെയ്തിരുന്നു. കേസിലെ പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി ഗൗരവമായി പരിഗണിച്ചു. കരാട്ട ക്ലാസ് നടന്നത് പ്രതിയുടെ വീടിന്റെ ഓപ്പൺ ടെറസിൽ ആണെന്നും പകൽ സമയത്ത് 25ഓളം പെൺകുട്ടികൾ അടങ്ങുന്ന ബാച്ചുകളിൽ മൂന്ന് വനിതാ പരിശീലകരുടെ സാന്നിധ്യത്തിലാണ് ക്ലാസുകൾ നടന്നിരുന്നതെന്നും പ്രതിഭാഗം വാദിച്ചു. ഇങ്ങനെ ഒരു സാഹചര്യത്തിൽ ലൈംഗികാതിക്രമം നടന്നൂ എന്നത് അവിശ്വസനീയമാണെന്നും അവർ ചൂണ്ടിക്കാട്ടി. കൂടാതെ 2021ൽ അച്ചടക്ക നടപടിയുടെ ഭാഗമായി ക്ലാസിൽ നിന്നും പുറത്താക്കപ്പെട്ട ചില വിദ്യാർത്ഥികളുടെ ഗൂടാലോചനയാണ് പരാതിക്ക് പിന്നിൽ എന്നും വാദമുയർന്നു. കേസിൽ പ്രധാന തെളിവായി പോലീസ് കണക്കാക്കിയിരുന്ന സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്നത് വിധിയിൽ നിർണായകമായി. കൂടാതെ പീഡനം നടന്നെന്ന് പറയുന്ന സംഭവങ്ങളിൽ പരാതി നൽകാൻ ഒന്നര വർഷത്തോളം കാലതാമസം ഉണ്ടായതും കേസിന് ദുർബലപ്പെടുത്തിയതായി പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ഇതോടെ തെളിവുകളുടെ അഭാവത്തിൽ സിദ്ധിഖ് അലിയെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)