Flash News

Nattu Media

സമസ്ത സെന്റിനറി: ഗ്രാറ്റിട്യൂഡ് കോൺഫറൻസ് നടന്നു.

മുക്കം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി എസ്.എസ്.എഫ് മുക്കം ഡിവിഷൻ സംഘടിപ്പിക്കുന്ന 'ഗ്രാറ്റിട്യൂഡ് കോൺഫറൻസ്' മുക്കം സി.ടി.വി ഓഡിറ്റോറിയത്തിൽ നടന്നു. എസ്.എസ്.എഫിന്റെ 54-ആം സ്ഥാപക ദിനമായ ഏപ്രിൽ 29-ന് 'വിദ്യാർത്ഥികൾ ആസ്വദിച്ച വെളിച്ചം' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സമ്മേളനം വിദ്യാർത്ഥി റാലിയോടെ ആരംഭിച്ചു.
ഡിവിഷൻ പ്രസിഡന്റ് ഹാഫിസ് അസ്‌ഹറുദ്ധീൻ സഖാഫി അധ്യക്ഷതയിൽ 
സമസ്ത കേന്ദ്ര മുശാവറ അംഗം അസീസ് സഖാഫി വെള്ളയൂർ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മജീദ് അരിയല്ലൂർ പ്രമേയ പ്രഭാഷണം നടത്തി.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ജി. അബൂബക്കർ, കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി നാസർ ചെറുവാടി,  എസ്.എസ്.എഫ് കോഴിക്കോട് സൗത്ത് ജില്ലാ  ഭാരവാഹികളായ യാസീൻ ഫവാസ്,അഷ്‌റഫ്‌ കെ. വി,കേരള മുസ്ലിം ജമാഅത്ത് സോൺ സെക്രട്ടറി ഷമീർ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)