Flash News

Nattu Media

കെ എസ് യു ജന്മദിനാഘോഷം: വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ചാത്തമംഗലം: കെ എസ് യുവിന്റെ 69-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചാത്തമംഗലം ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ചാത്തമംഗലം എയുപി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ. അനീഷ് ഉദ്ഘാടനം ചെയ്തു. ടൗൺ കമ്മിറ്റി പ്രസിഡണ്ട് ബിനീഷ് പി.എം അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലിം കുന്നത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. കുന്നമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ഷരീഫ് മലയമ്മ, എം.കെ. അജീഷ് എന്നിവരും മറ്റ് കോൺഗ്രസ് പ്രവർത്തകരും ആശംസകൾ നേർന്ന് സംസാരിച്ചു.

ശ്രീരാഗ് നെടുങ്ങാട്ടുമ്മൽ, രാജൻ മുതിയേരി, സാജേഷ് കെ, നൗഷാദ് കെ.എം, നാരായണൻ, പ്രജീഷ് കെ.സി, ബൈജു എം.ടി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ കൈമാറിയ ചടങ്ങ് ശ്രദ്ധേയമായി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)