Flash News

Nattu Media

ചെറുവാടി സെക്ടർ സാഹിത്യോത്സവ്: ചുള്ളിക്കാപറമ്പ് ജേതാക്കൾ

ചെറുവാടി: എസ്എസ്എഫ് ചെറുവാടി സെക്ടർ 33-മത് എഡിഷൻ സാഹിത്യോത്സവ് സമാപിച്ചു. ഏഴ് കാറ്റഗറികളിൽ 10 യൂണിറ്റുകളിൽ നിന്നുള്ള 500 ലേറെ വിദ്യാർഥികൾ 120 മത്സരങ്ങളിൽ മാറ്റുരച്ചു.

460 പോയിൻ്റുകൾ കരസ്ഥമാക്കി ചുള്ളിക്കാപറമ്പ് യൂണിറ്റ് ഒന്നാം സ്ഥാനവും 387 പോയിന്റുകളോടെ ചെറുവാടി യൂണിറ്റ് രണ്ടാം സ്ഥാനവും 356 പോയിന്റുകളുമായി ആലുങ്ങൽ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സാബിത്ത് വി പി തെനങ്ങാപറമ്പ് കലാപ്രതിഭയായും അജ്നാസ് കെ പി ചുള്ളിക്കാപറമ്പ് സർഗ്ഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.

കലാപ്രതിഭയായ തെനെങ്ങാപറമ്പ് യൂണിറ്റിലെ മുഹമ്മദ് സാബിത്ത്  ഉപഹാരം ഏറ്റു വാങ്ങുന്നു 

സമാപന സംഗമം മഹല്ല് ഖാളി ഡോ. അസീസി ഫൈസി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി മജീദ് പൂത്തൊടി അനുമോദന പ്രഭാഷണം നിർവഹിച്ച് വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു. എസ്എസ്എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ശാദിൽ നൂറാനി വിജയികളെ പ്രഖ്യാപിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)