കോഴിക്കോട്: ഒരു മാസത്തെ ഇന്ത്യ–നേപ്പാൾ–ഭൂട്ടാൻ റോഡ് ട്രിപ്പ് വിജയകരമായി പൂർത്തിയാക്കി മടങ്ങിയെത്തിയ അഡ്വഞ്ചർ ക്ലബ് ഭാരവാഹികളായ റഷീദ് കിമാരിക്കും കുടുംബത്തിനും ക്ലബ് നേതൃത്വത്തിൽ ഹൃദയപൂർവമായ സ്വീകരണം നൽകി.
ഒരു മാസം നീണ്ടുനിന്ന യാത്രയിൽ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലൂടെയും നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലൂടെയും കാറിൽ സഞ്ചരിച്ച സംഘം നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രകൃതി മനോഹാരിത നിറഞ്ഞ സ്ഥലങ്ങളും സന്ദർശിച്ച ശേഷമാണ് തിരിച്ചെത്തിയത്.യാത്രയ്ക്കിടെ വിവിധ സാംസ്കാരിക കേന്ദ്രങ്ങളും ചരിത്രപ്രാധാന്യമുള്ള ഇടങ്ങളും സന്ദർശിച്ച സംഘം, വൈവിധ്യമാർന്ന അനുഭവങ്ങളാണ് പങ്കുവെച്ചത്. ചടങ്ങിൽ സംസാരിച്ച റഷീദ്, ഇത്തരം യാത്രകൾ പുതിയ സംസ്കാരങ്ങളെയും ജീവിതാനുഭവങ്ങളെയും അടുത്തറിയാൻ സഹായിക്കുന്നതോടൊപ്പം ആത്മവിശ്വാസവും സൗഹൃദവും വർധിപ്പിക്കുന്നതായും പറഞ്ഞു.
പരിപാടി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കസ്ന ഹമീദ് ഉദ്ഘാടനം ചെയ്തു. ക്ലബ് രക്ഷാധികാരി ഗുലാം ഹുസൈൻ കൊളക്കാടൻ അദ്ധ്യക്ഷതവഹിച്ചുവാർഡ് മെമ്പർമാരയ SAനാസർ,Kvനിയാസ് ക്ലബ്സെക്രട്ടറി സലിം പാറക്കൽ ക്ലബ് ഭാരവാഹികളായ മെഹറൂഫ്, ലുബീബ്, റാഷിദ്, റിഷാദ് ചടങ്ങിൽ പങ്കെടുത്തു. നിരവധി ക്ലബ് അംഗങ്ങളും നാട്ടുകാരും സ്വീകരണ പരിപാടിയിൽ സാന്നിധ്യം വഹിച്ചു.
